പരവൂർ വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പടക്ക കടകളിലും ക്വാറികളിലും പൊലീസ് റെയ്ഡ് നടത്തി. കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെയ്ഡ് നടന്നത്. ജില്ലാ പൊലീസ് ചീഫുമാരുടെ നിർദേശത്തെത്തുടർന്ന് പ്രിൻസിപ്പൽ എസ്ഐ പി നാരായണൻ, അഡീ. എസ്.ഐ ചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
വൻ സ്ഫോടനത്തിന് കാരണമായേക്കാവുന്ന വസ്തുവകൾ ഉണ്ടോ എന്നായിരുന്നു പൊലീസ് പ്രധാനമായും പരിശോധിച്ചത്. അമിതമായ സ്ഫോടന വസ്തുക്കളോ പടക്കങ്ങളോ ശേഖരിച്ചിട്ടില്ലെന്നു പൊലീസ് അറിയിച്ചു. എന്നാൽ പടക്ക കടകളിൽ കാര്യമായ സുരക്ഷാസംവിധാനങ്ങൾ ഒന്നും തന്നെ ഇല്ലെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള കടകളിൽ മുൻകരുതൽ എടുക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.