പൊലീസുന്നതര്‍ക്ക് ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്ന് രമേശ് ചെന്നിത്തല
സംസ്ഥാനത്തെ പൊലീസ് ഉന്നതര്‍ക്ക് ബ്ലേഡ് മാഫിയയുമായി ബന്ധമുണ്ടെന്നതിന് സൂചന ലഭിച്ചിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കോട്ടയത്തു നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം പൊലീസും ബ്ലേഡ് മാഫിയയും തമ്മില്‍ ബന്ധമുണ്ടെന്ന് തുറന്നു പറഞ്ഞത്.
ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും സമാന്തര സമ്പദ്‌വ്യവസ്ഥയായി വളരാന്‍ മാഫിയകളെ അനുവദിക്കില്ലെന്നും 'ഓപ്പറേഷന്‍ കുബേര'യില്‍ ഇടപെടാന്‍ ഒരു രാഷ്ട്രീയക്കാരനെയും അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു..
ബ്ളേഡ് മാഫിയയില്‍ പെട്ട വമ്പന്‍മാരെ പിടിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. ഇത്തരക്കാരെ കുറിച്ച് പരാതിയുണ്ടെങ്കില്‍ ജനങ്ങള്‍ക്ക് പൊലീസിനെ അറിയിക്കാം. വായ്പ നല്‍കുന്നത് സുതാര്യമാക്കാനുള്ള നടപടികള്‍ നാളെ ചേരുന്ന മന്ത്രിസഭായോഗം ചര്‍ച്ച ചെയ്യുമെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.