പോക്സോ കേസ് പ്രതിയുടെ വീട്ടിൽ നിന്ന് കലമാൻ കൊമ്പ് പിടിച്ചു

എ കെ ജെ അയ്യര്‍

ബുധന്‍, 26 ജൂലൈ 2023 (16:39 IST)
കോഴിക്കോട്: റിമാൻഡിലായ പോക്സോ കേസ് പ്രതിയുടെ വീട്ടിൽ നിന്ന് കലമാൻ കൊമ്പ്, കാട്ടുപോത്തിന്റെ കൊമ്പ്, നാടൻ തോക്കിന്റെ ഭാഗങ്ങൾ, പവിഴപ്പുറ്റ് എന്നിവ ഫോറസ്റ്റ് വിജിലൻസ് വിഭാഗം കണ്ടെത്തി. കോഴിക്കോട് മൂടാടി ഹിൽ ബസാർ സ്വദേശി ധനമഹേഷ് താമസിക്കുന്ന ചെറുകുളം കൊട്ടിപ്പാടം ഉണിമുക്കിലെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്.

ഈ പ്രദേശത്തു കളരി നടത്തുകയായിരുന്ന ധനമഹേഷ് അടുത്തിടെയാണ് പോക്സോ കേസിൽ പ്രതിയായത്. ഇയാളെ കോടതി റിമാൻഡിൽ വിട്ടിരിക്കുകയായിരുന്നു. ഫോറസ്റ്റ് ഫ്ലയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി.പ്രഭാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവ പിടികൂടിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍