ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ചു, 3 പേർ അറസ്റ്റിൽ

തിങ്കള്‍, 23 ജനുവരി 2023 (19:23 IST)
കൊല്ലത്ത് പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ. പെരുമാതുറ സ്വദേശികളായ ജസീർ, നൗഫൽ,നിയാസ് എന്നിവരാണ് പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ പെൺകുട്ടിയെ പരിചയപ്പെട്ടത്. പ്രതികളായ ജസീറും നൗഫലും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്.
 
കുണ്ടറ സ്വദേശിനിയാണ് പീഡനത്തിനിരയായ പെൺകുട്ടി. നേരിൽ കാണണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് കുണ്ടറയിലെത്തിയ പെൺകുട്ടിയെ പ്രതികൾ കാറിൽ പാലോടുള്ള വീട്ടിലെത്തിക്കുകയും കൂട്ട ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇതിന് മുൻപും പ്രതികൾ ഇത്തരം കുറ്റകൃത്യങ്ങൾ ഈ വീട് കേന്ദ്രീകരിച്ച് നടത്തിയിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍