പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഇന്നില്ല, നാളത്തേക്ക് മാറ്റി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 28 ജൂലൈ 2022 (07:59 IST)
പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് ഇന്നുണ്ടാകില്ല. നാളത്തേക്കാണ് മാറ്റിയത്. വിദ്യാഭ്യാസ വകുപ്പാണ് ഇക്കാര്യം വ്യക്തമാക്കിയത്. അലോട്ട്‌മെന്റുമായി ബന്ധപ്പെട്ട മറ്റുകാര്യങ്ങളില്‍ മാറ്റമില്ലെന്നും അറിയിപ്പുണ്ട്. അങ്ങനെയാകുമ്പോള്‍ ആദ്യ അലോട്‌മെന്റ് ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കും. 
 
ക്ലാസുകള്‍ ഓഗസ്റ്റ് 22നായിരിക്കും തുടങ്ങുന്നത്. ഇത്തവണ പത്താംക്ലാസ് പരീക്ഷ ഫലം വരാന്‍ വൈകിയതാണ് ഹയര്‍ സെക്കന്ററി പ്രവേശന നടപടികള്‍ നീളാന്‍ കാരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍