എന്നാൽ മണ്ഡലം കമ്മിറ്റി യോഗത്തിൽ ഗുരുദാസൻ മത്സരിക്കണമെന്ന വാദമായിരുന്നു കൂടുതൽ ഉയർന്നുകേട്ടത്. ഈ സാഹചര്യത്തിലാണ് പാർട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും തന്നെ ഒഴുവാക്കില്ലെന്ന് വിശ്വസിക്കുന്നുവെന്നും ഗുരുദാസൻ അറിയിച്ചത്. പാർട്ടി തീരുമാനം തന്നെ നടപ്പാക്കണമെന്ന അറിയിപ്പ് സംസ്ഥാന കമിറ്റിയുടെ ശ്രദ്ധയിൽ കൊണ്ടുവരുമന്ന് സംസ്ഥാന സെക്രട്ടറിയംഗം എ, വി ഗോവിന്ദൻ അറിയിച്ചു. വരുന്ന സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം സ്ഥാനാർഥിത്വത്തിന്യെ അന്തിമ തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.