സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യതക്കുറവ്; കേന്ദ്രത്തോട് 1000മെട്രിക് ടണ്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി

ശ്രീനു എസ്

വ്യാഴം, 6 മെയ് 2021 (08:12 IST)
സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യതക്കുറവ് ഉള്ളതിനാല്‍ കേന്ദ്രത്തോട് 1000മെട്രിക് ടണ്‍ ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇറക്കുമതി ചെയ്യുന്ന ദ്രവീകൃത ഓക്‌സിജന്റെ 1000 ടണ്‍ ആണ് ആവള്യപ്പെട്ടിട്ടുള്ളത്. നിലവില്‍ സംസ്ഥാനത്ത് ഓക്‌സിജന്‍ ലഭ്യത കുറവ് ഇല്ലെന്നും എന്നാല്‍ കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
നിലവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ 2857 ഐസിയു ബെഡുകളാണ് ഉള്ളതെന്നും അതില്‍ 996 ബെഡുകളില്‍ കൊവിഡ് രോഗികളും 756 ബെഡുകളില്‍ മറ്റു രോഗികളുമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 38.7 ശതമാനം ഐസിയു ബെഡുകളാണ് സര്‍ക്കാര്‍ മേഖലയില്‍ ബാക്കിയുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍