ജയരാജനെ കസ്റ്റഡിയിൽ വേണമെന്ന സിബിഐയുടെ വാശി അംഗീകരിക്കാന്‍ കഴിയില്ലെന്ന് പിണറായി വിജയന്‍

ചൊവ്വ, 23 ഫെബ്രുവരി 2016 (10:37 IST)
ജയരാജനെ കസ്റ്റഡിയിൽ വേണമെന്ന സിബിഐയുടെ വാശി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ദീര്‍ഘകാലം ചികിത്സ വേണ്ടിവരുന്ന ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന വാശി അംഗീകരിക്കാന്‍ കഴിയില്ല. 
ജയരാജന്റെ ആരോഗ്യനില മോശമാണ്. ഈ സമയത്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാൻ കഴിയില്ല.
 
പകരം ഇപ്പോൾ അദ്ദേഹം കിടക്കുന്ന കിടക്കയിൽ വെച്ച് ചോദ്യം ചെയ്യൽ നടപടി പൂർത്തിയാക്കാമെന്നും പിണറായി വിജയൻ നിര്‍ദ്ദേശിച്ചു.
 
രാഷ്‌ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി സി ബി ഐ മാനദണ്ഡങ്ങൾ മാറ്റി വെക്കാറുണ്ട് എന്നത് വ്യക്തമാണ്. എന്നാൽ, ഭരിക്കുന്ന രാഷ്‌ട്രീയ പാർട്ടിയുടെ ഇടപെടൽ മാത്രമല്ല, അവരെ നിയന്ത്രിക്കുന്ന വർഗീയ ശക്തികളുടെ ഇടപെടൽ കൂടി ഇക്കാര്യത്തിൽ ഉണ്ടായിയെന്നും പിണറായി വിജയൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക