10,000 രൂപ ധനസഹായം 5.98 ലക്ഷം പേര്‍ക്ക് നൽകി, തകർന്ന വീടുകൾ ഉടൻ പുനർ‌നിർമ്മിച്ച് നൽകും; ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി അവലോകനം ചെയ്തു

തിങ്കള്‍, 8 ഒക്‌ടോബര്‍ 2018 (20:02 IST)
പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയൻ അവലോകനം ചെയ്തു. 10,000 രൂപ വീതമുളള ധനസഹായം 5.98 ലക്ഷം പേര്‍ക്ക് വിതരണം ചെയ്തു. 954 പേരുടെ വീടും സ്ഥലവും പ്രളയത്തില്‍ പൂർണമായും നഷ്ടമായി. 16,661 വീടുകളാണ് പൂര്‍ണ്ണമായും തകര്‍ന്നത്. വീടുകളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും എത്രയും വേഗം പുർത്തിയാക്കൻ മുഖ്യമന്ത്രി നിർദേശം നൽകി. 
 
ലോകബാങ്കുമായും എ ഡി ബിയുമായും വായ്പ സംബന്ധിച്ച് ചര്‍ച്ച നടത്തിവരികയാണ്. നബാര്‍ഡ്, ഹഡ്കോ എന്നീ ഏജന്‍സികളില്‍ നിന്നും വായ്പയെടുക്കാന്‍ സർക്കാർ ആലോചിക്കുന്നുണ്ട്. വീട്ടുപകരണങ്ങള്‍ വാങ്ങുന്നതിന് കുടുംബശ്രീ മുഖേന ലഭ്യമാക്കുന്ന വായ്പയ്ക്ക് 1.42 ലക്ഷം പേര്‍ അപേക്ഷിച്ചിട്ടുണ്ട്. ഇതിനകം ബാങ്കുകള്‍ 60.81 കോടി രൂപ അനുവദിച്ചു.
 
പ്രളയത്തില്‍ 3,600 ഓളം കറവ പശുക്കള്‍ ചത്തുപോയിട്ടുണ്ട്. പകരം പശുവിനെ വാങ്ങുന്നതിന് സര്‍ക്കാര്‍ 33,000 രൂപ വീതം നല്‍കും.1,848 പേർ ഇപ്പോഴും 66 ക്യാമ്പുകളിലായി കഴിയുകയാണ് വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ടവരാണ് ഇപ്പോഴും ക്യാമ്പുകളിൽ കഴിയുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയിലേക്ക് ഇതുവരെ 1,740 കോടി രൂപ ലഭിച്ചതായും ചീഫ് സെക്രട്ടറി വിശദീകരിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍