വാഗ്‌ദാനം പാലിച്ചുകൊണ്ട് പിണറായി സർക്കാർ; മത്സ്യത്തൊഴിലാളികളില്‍ 200 പേര്‍ക്ക് പൊലീസില്‍ താത്ക്കാലിക നിയമനം

ശനി, 1 സെപ്‌റ്റംബര്‍ 2018 (10:52 IST)
മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ട് പിണറായി സർക്കാർ. പ്രളയത്തിൽ നിന്ന് കേരള ജനതയെ രക്ഷിക്കാൻ വന്ന മത്സ്യത്തൊഴിലാളികൾക്ക് താത്‌ക്കാലിക നിയമനം നൽകുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചിരിക്കുന്നത്. ഫേസ്‌ബുക്കിലൂടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം അറിയിച്ചത്.
 
കോസ്റ്റല്‍ വാര്‍ഡര്‍മാരായാണ് 200 പേർക്ക് താത്‌ക്കാലിക നിയമനം നല്‍കുക. ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിക്കുന്നു എന്നാണ് ഫേസുബുക്കിൽ മുഖ്യമന്ത്രി കുറിച്ചത്. മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്.
 
പിണറായി വിജയന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:-
 
ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയ ഒരു വാഗ്ദാനം കൂടി സര്‍ക്കാര്‍ പാലിക്കുന്നു. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍ പെട്ട 200 പേര്‍ക്ക് പൊലീസില്‍ താത്ക്കാലിക നിയമനം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കോസ്റ്റല്‍ വാര്‍ഡര്‍മാരായാണ് നിയമനം നല്‍കുക.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍