കൊലപാതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണെന്ന് പിണറായി വിജയന്‍
ശനി, 29 ഓഗസ്റ്റ് 2015 (14:38 IST)
കൊലപാതികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുകയാണെന്ന് പിണറായി വിജയന്‍ . കൊലപാതകം നടത്തുന്ന ആര്‍എസ്എസുകാര്‍ക്ക് യുഡിഎഫ് സംരക്ഷണം നല്‍കുന്നുവെന്നും ആര്‍എസ്എസും ഉമ്മന്‍ചാണ്ടിയും തമ്മിലുളള ധാരണപ്രകാരമാണ് ആക്രമണ പരമ്പരയെന്നും പിണറായി ആരോപിച്ചു.
നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും സര്‍ക്കാരിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ യുഡിഎഫ് സര്‍ക്കാര്‍ ആര്‍എസ്എസിന് ഒത്താശ ചെയ്യുന്നുവെന്ന്‍ കോടിയേരി പറഞ്ഞു. പൊലീസ് ആര്‍എസ്എസിന് കൂട്ടുനില്‍ക്കുകയാണ്. നരേന്ദ്രമോഡിയുടെ ഗുഡ്ബുക്കില്‍ കയറാനാണ് മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ശ്രമമെന്നും കോടിയേരി കൊച്ചിയില്‍ പറഞ്ഞു.
അതേസമയം രാഷ്‌ട്രീയ കൊലപാതകങ്ങള്‍ നടത്താന്‍ സംസ്ഥാനത്ത് ആസൂത്രിതനീക്കം നടക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.അക്രമം ആര് നടത്തിയാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് തുടര്‍ച്ചയായുണ്ടാകുന്ന രാഷ്‌ട്രീയ കൊലപാതകങ്ങളില്‍ നിന്ന് ബി ജെ പിയും സി പി എമ്മും പിന്തിരിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.