ഫാര്‍മസിസ്റ്റുകളില്ല: 217 ഫാര്‍മസികള്‍ക്ക് പിഴ

വ്യാഴം, 30 ജൂലൈ 2015 (20:07 IST)
സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ സ്റ്റോറുകളില്‍ നടത്തിയ പരിശോധനയില്‍ ഫാര്‍മസിസ്റ്റുകള്‍ ഇല്ലാത്തതിനാല്‍ 217 ഫാര്‍മസികള്‍ക്ക് പിഴ ചുമത്തി. ഇക്കൊല്ലം മുതല്‍ നടപ്പിലാക്കിയ ഫാര്‍മസി പ്രാക്റ്റീസ് റെഗുലേഷന്‍ ആക്റ്റ്   നടപ്പിലാക്കുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന ഫാര്‍മസി കൌണ്‍സിലാണു മിന്നല്‍ പരിശോധന നടത്തിയത്.
 
ഒട്ടാകെ 479 ഫാര്‍മസികളിലാണു പരിശോധന നടത്തിയത്. ഇതിനൊപ്പം 399 എണ്ണത്തിലും ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. കാലഹരണപ്പെട്ട രജിസ്‍ട്രേഷന്‍ ഉപയോഗിച്ചും ഫാര്‍മസികള്‍ നടത്തുന്നു എന്നും കണ്ടെത്തി. 
 
ഒന്നിലേറെ കടകള്‍ക്ക് രജിസ്‍ട്രേഷന്‍ നല്‍കിയ ഫാര്‍മസിസ്റ്റുകള്യും കട നടത്താന്‍ രജിസ്‍ട്രേഷന്‍ നല്‍കിയ ശേഷം ഉപരിപഠനത്തിനു പോയവരെയും കണ്ടെത്തി. പരിശോധനയില്‍ 159 കേസുകളില്‍ കൂടുതല്‍ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. 18 സ്ഥാപനങ്ങള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ തുടങ്ങിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക