ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയേയും ഡിജിപി ബാലസുബ്രഹ്മണ്യത്തെയും തേജോവധം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ തന്നെ പ്രോസിക്യൂഷന് വിധേയനാക്കിയാല്‍ ഡിജിപിയെ വഴിനടക്കാന്‍ അനുവദിക്കില്ലെന്ന് മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്. ജോര്‍ജിനെ പ്രോസിക്യൂട്ട് ചെയ്യാന്‍ നിയമ സെക്രട്ടറി ശുപാര്‍ശ ചെയ്തിരുന്നു. ഇതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.