ബാറുടമകള്‍ 15കോടി പിരിച്ചു; 14കോടി എവിടെയെന്ന് ചീഫ് വിപ്പ്

ശനി, 1 നവം‌ബര്‍ 2014 (12:58 IST)
സംസ്ഥാനത്തെ അടച്ചു പൂട്ടിയ ബാറുകള്‍ തുറക്കാനായി ബാറുടമകള്‍ 15 കോടി രൂപ പിരിച്ചതായി സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ് വ്യക്തമാക്കി. ബിജു രമേശ് പറയുന്നത് പ്രകാരം ഒരു കോടി രൂപ കോഴ നല്‍കി. എങ്കില്‍ ബാക്കി 14 കോടി രൂപ എവിടെയാണെന്നും ചീഫ് വിപ്പ് ചോദിച്ചു. അതിനാല്‍ ഈ പണം എവിടെയാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധനകാര്യമന്ത്രി കെഎം മാണിക്കെതിരെ നടന്ന ആരോപണത്തിന് പിന്നില്‍ ഗൂഡമായ ലക്ഷ്യമാണെന്നും. ഇതിനു പിന്നില്‍ 'എ' വിഭാഗമാണെന്നും പിസി ജോര്‍ജ് വ്യക്തമാക്കി.

അതേസമയം താനും ബാറുകള്‍ തുറക്കാന്‍ രണ്ടു ലക്ഷം രൂപ വീതം പിരിവു നല്‍കിയതായി ഏറ്റുമാനൂരിലെ വെട്ടൂര്‍ ബാറുടമ വ്യക്തമാക്കി. ബാറുകള്‍ തുറപ്പിക്കാമെന്നു പറഞ്ഞാണ് സംഘടന പണം വാങ്ങിയത്. അരൂരിലെ ബാറുടമ മനോഹരന്‍ മുഖേനയാണ് പണം താന്‍ ഇത്രയും പണം നല്‍കിയത്.

എന്നാല്‍ അസോസിയേഷന്‍ ആര്‍ക്കാണ് പണം നല്‍കിയെന്ന് വെളിപ്പെടുത്തില്ല. ബാക്കി കാര്യങ്ങള്‍ കാത്തിരുന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും ബാര്‍ ഉടമ വെട്ടൂര്‍ റോബിന്‍ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക