സുധീരന്റെ പരസ്യപ്രസ്‌താവന ശരിയായില്ലെന്ന് പി സി ചാക്കോ
ആഭ്യന്തരവകുപ്പിനെതിരായ സുധീരന്റെ പരസ്യപ്രസ്‌താവന ശരിയായില്ലെന്നു കോണ്‍ഗ്രസ് വക്താവ് പി സി ചാക്കോ. സുധീരന്റെ അഭിപ്രായം മുഖ്യമന്ത്രിയോടും ആഭ്യന്തരമന്ത്രിയോടുമാണു പറയേണ്‌ടിയിരുന്നത്. പരസ്യവിവാദം ഹൈക്കമാന്‍ഡ് അനുവദിക്കില്ലെന്നും ചാക്കോ വ്യക്തമാക്കി.
നേരത്തെ ആഭ്യന്തരവകുപ്പിനെ പരസ്യമായി വിമര്‍ശിച്ചുകൊണ്ട് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ രംഗത്തെത്തിയിരുന്നു. കണ്ണൂരിലെ അക്രമങ്ങള്‍ തടയുന്നതില്‍ പോലീസ് തുടര്‍ച്ചയായി വീഴ്ച വരുത്തുകയാണെന്നായിരുന്നു സുധീരന്റെ വിമര്‍ശനം.