ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലിരുന്നയാള്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നു ചാടി മരിച്ചു
ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ് ചികിത്സയിലായിരുന്നയാള്‍ ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി ജീവനൊടുക്കി. ഫറോക്ക് കടിയാറത്ത്പറമ്പ് ശ്രീപ്രഭയില്‍ കെ പ്രഭാകരന്‍ (56) ആണ് ആത്മഹത്യ ചെയ്‌തത്.
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. ഈ മാസം അഞ്ചാം തിയതി ബൈപാസ് ശസ്‌ത്രക്രിയ കഴിഞ്ഞതിനാല്‍ പ്രത്യേക വിശ്രമത്തിലായിരുന്നു പ്രഭാകരന്‍.
പുലര്‍ച്ചെ ആശുപത്രി മുറിയിലെ ജനലിലൂടെ പ്രഭാകരന്‍ താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ മരണം സംഭവിച്ചു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.