സമയക്രമം പാലിക്കാത്ത ബസുകൾക്കെതിരെ കേസ്

എ കെ ജെ അയ്യര്‍

ബുധന്‍, 21 ഫെബ്രുവരി 2024 (17:54 IST)
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ സമയക്രമം പാലിക്കാത്ത സ്വകാര്യ ബസുകൾക്കെതിരെ അധികാരികൾ കേസെടുത്തു. മുപ്പത് ബസുകൾക്കെതിരെയാണ് കേസ്. ആർ.ടി.ഓ യുടെ നിർദ്ദേശ പ്രകാരം സബ് ആർ.ടി.ഓഫീസിലെഎം.വി.ഐ മാരായ അജിത് ആൻഡ്രൂസ്, സുകു എന്നിവരുടെ നേതൃത്വത്തിലുള്ള അധികാരികളാണ് കേസെടുത്തത്. ബസുകളുടെ സമയക്രമം തെറ്റിക്കുന്നതിനാൽ മല്ലപ്പള്ളി താലൂക്കിലെ സ്വകാര്യ ബസുകൾ തമ്മിൽ സ്ഥിരമായ തർക്കമായിരുന്നു. ഇത് പരിഹരിക്കാൻ ചേർന്ന യോഗത്തിൽ സമയക്രമം പാലിച്ചു സർവീസ് നടത്താമെന്നു അന്ന് ഏവരും സമ്മതിച്ചിരുന്നതാണ്.

എന്നാൽ സ്ഥിതി വീണ്ടും പഴയപടി ആയതോടെ അധികാരികൾ നടപടി എടുക്കാൻ തുടങ്ങി. കൂടുതൽ പരാതികളും തിരുവല്ല - മല്ലപ്പള്ളി റൂട്ടിൽ ഓടുന്ന ബസുകൾക്കെതിരെ ആയിരുന്നു പരാതി. തുടർന്ന് നാൽപ്പത് ബസുകളിലാണ് പരിശോധന നടത്തി 30 ബസുകൾക്കെതിരെ കേസെടുത്തത്.

ബസുകളിൽ സമയക്രമം പ്രദര്ശിപ്പിക്കാതിരിക്കുക, കണ്ടക്ടർ ലൈസൻസ് ഇല്ലാതെ ജോലി ചെയ്യുക എന്നിവ ഉൾപ്പെടെയാണ് കേസെടുത്തത്. ഇതിനൊപ്പം കോഴഞ്ചേരി - കോട്ടയം റൂട്ടിൽ പെര്മിറ്റി ഇല്ലാതെ ഓടിയ ഒരു ബസ് പിടികൂടുകയും 35000 രൂപ പിഴയിടുകയും ചെയ്തു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍