പത്തനംതിട്ട സ്വദേശിനിയായ 14കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 6 ഏപ്രില്‍ 2023 (15:57 IST)
പത്തനംതിട്ട സ്വദേശിനിയായ 14കാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബഹ്‌റൈനിലെ ഏഷ്യന്‍ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാറ റേച്ചല്‍ അജി വര്‍ഗീസ് ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം കുട്ടിക്ക് ചെറിയ രീതിയില്‍ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. 
 
പിന്നാലെ ഇന്ന് രാവിലെ ഛര്‍ദ്ദിക്കുകയും ചെയ്തു. ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍