കെഎസ്ആര്‍ടിസി ബസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമം; കണ്ടക്ടര്‍ അറസ്റ്റില്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 8 ഫെബ്രുവരി 2023 (10:02 IST)
കെഎസ്ആര്‍ടിസി ബസില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കണ്ടക്ടര്‍ അറസ്റ്റില്‍. കോന്നി ഡിപ്പോയിലെ കണ്ടക്ടറായ കൊട്ടാരക്കര സ്വദേശി ബിജു കെ തോമസ് (44) ആണ് പിടിയിലായത്. കുന്നിക്കോട് പൊലീസാണ ഇയാളെ അറസ്റ്റ് ചെയ്തത്.
 
ആവണീശ്വരം നെടുവന്നൂരില്‍നിന്നാണ് പെണ്‍കുട്ടി ബസ്സില്‍ കയറിയത്. ശാരീരികാതിക്രമം ഉണ്ടായതോടെ കുട്ടി ബഹളം വയ്ക്കുകയായിരുന്നു. പോക്‌സോ കുറ്റംചുമത്തിയാണ് കണ്ടക്ടറെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍