തിരുവാഭരണ ഘോഷയാത്ര: പത്തനംതിട്ടയില്‍ ഇന്ന് പ്രാദേശിക അവധി

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 12 ജനുവരി 2023 (08:33 IST)
തിരുവാഭരണ ഘോഷയാത്രയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധിപ്രഖ്യാപിച്ചത്. അതേസമയം മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും അവധി ബാധകമല്ല. മകരവിളക്കിന് അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്നാണ് ആരംഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍