പതിനാലുകാരിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസുമായി ബന്ധപ്പെട്ട് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചേന്ദമംഗലം കിഴക്കുംപുറം ആണത്ത് പറമ്പില്‍ ജിബിന്‍ എന്ന മുപ്പത്തിമൂന്നുകാരനെ നാട്ടുകാരാണു പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. ഇയാള്‍ പെണ്‍കുട്ടിയുടെ മാതാവിന്റെ കാമുകനാണെന്നാണു സംസാരം.
അഞ്ച് മാസത്തിന് മുന്‍പ് പെണ്‍കുട്ടിയുടെ പിറന്നാള്‍ ദിവസം ഇവര്‍ താമസിച്ചിരുന്ന വാടക വീട്ടില്‍ വീട്ടില്‍ വച്ച് രാത്രിയില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ അറിവോടെയാണ് പീഡനം നടന്നതായാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടി ഇപ്പോള്‍ അഞ്ച് മാസം ഗര്‍ഭിണിയാണ്. സംഭവത്തെ തുടര്‍ന്ന് പിതാവ് പറവൂര്‍ പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് കുട്ടിയുടെ മാതാവ് പ്രതിയെ വീട്ടില്‍ വിളിച്ചുവരുത്തിയിരുന്നു. എന്നാല്‍ വീട്ടില്‍ അനാശാസ്യം നടക്കുന്നു എന്നറിഞ്ഞ് നാട്ടുകാര്‍ വീടുവളഞ്ഞ് പ്രതിയെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പ്രതിയായ ജിബിന്റെ പിതാവ് ബേബി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മകളെ ലൈംഗീകമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് എന്നും റിപ്പോര്‍ട്ടുണ്ട്.