പറവൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവ് സുധീറിന് 14 വര്‍ഷം തടവ്. മറ്റ് പ്രതികളായ പെണ്‍കുട്ടിയുടെ മാതാവ് സുബൈദ, മനോജ്, സിനിമ സഹസംവിധായകരായ ബിജു നാരായണന്, ജനതാ വിജയന് എന്ന വിജയകുമാര്‍ എന്നിവര്‍ക്ക് ഏഴ് വര്‍ഷം തടവും വിധിച്ചു. പറവൂരില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട രണ്ടു കേസുകളില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.