ഈ കേസിലെ ഒന്നാം പ്രതിയാണ് മാര്ട്ടിന്. രണ്ടാം പ്രതി പാലാ ചെത്തിമറ്റം കാനാട്ട് മോന്‍സി സ്കറിയ (46), മൂന്നാം പ്രതി ആലപ്പുഴ സ്വദേശിനി ഷൈനി തോമസ് (35) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയിരുന്നു. മാര്‍ട്ടിനും മോന്‍സിയും ചേര്‍ന്ന് റിയല്‍ എസ്റ്റേറ്റ് വ്യാപാരം സംബന്ധിച്ച ആവശ്യത്തിനായിരുന്നു വ്യാജ സിം കാര്‍ഡ് കരസ്ഥമാക്കിയത്. ഈ സിം കാര്‍ഡ് ഷൈനിയിലൂടെ പള്‍സര്‍ സുനി വശം എത്തുകയാണുണ്ടായത്.