മണ്ഡല പുനര്‍നിര്‍ണയത്തില്‍ ആശങ്ക; വനിതാ സംവരണ ഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്ത്യ സഖ്യം

WEBDUNIA

വ്യാഴം, 16 ഏപ്രില്‍ 2026 (08:51 IST)
മണ്ഡല പുനര്‍നിര്‍ണയത്തില്‍ ആശങ്കയുള്ളതിനാല്‍ വനിതാ സംവരണ ഭേദഗതി ബില്ലിനെ എതിര്‍ക്കുമെന്ന് ഇന്ത്യ സഖ്യം. ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിന് ശേഷമാണ് ബില്ലിനെ എതിര്‍ക്കാന്‍ ഇന്ത്യ സഖ്യം തീരുമാനമെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
 
തങ്ങള്‍ എല്ലാവരും വനിതാ സംവരണം അനുകൂലിക്കുന്നു. പക്ഷേ അവര്‍ ഈ ബില്ല് കൊണ്ടുവന്ന രീതിയില്‍ സംശയമുണ്ട്. ഇത് രാഷ്ട്രീയ പ്രേരിതമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ അടിച്ചമര്‍ത്താനുള്ള നീക്കമാണിതെന്നും മണ്ഡല പുനര്‍നിര്‍ണയ പ്രക്രിയയില്‍ പാര്‍ട്ടികള്‍ക്ക് ആശങ്കയുണ്ടെന്നും മണ്ഡല പുനര്‍നിര്‍ണയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ ചില തന്ത്രങ്ങള്‍ പുറത്തെടുക്കുകയാണെന്നും ഇതിനെതിരെ എല്ലാ പാര്‍ട്ടികളും പാര്‍ലമെന്റില്‍ ഒറ്റക്കെട്ടായി പോരാടുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍