വിദ്യാര്‍ത്ഥികളോട് സ്‌കൂളില്‍ പ്രവേശിക്കരുതെന്ന് ഹൈക്കോടതി, ഇനി പഠനം ബി ആര്‍ സിയില്‍

ചൊവ്വ, 14 മാര്‍ച്ച് 2017 (10:29 IST)
സ്കൂളില്‍ പ്രവേശിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പാലാട്ട് എയുപി സ്‌കൂളിലെ വിദ്യാര്‍ത്ഥികളെ ബി ആര്‍ സിയിലേക്ക് മാറ്റി. വിദ്യാര്‍ത്ഥികളും അധ്യാപകരും സ്‌കൂളില്‍ പ്രവേശിക്കരുതെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. 
 
ഈ മാസം രണ്ടിനാണ് സര്‍ക്കാര്‍ ഏറ്റെടുത്ത തിരുവണ്ണൂര്‍ പാലാട്ട് എയുപി സ്‌കൂളില്‍ പഠനം ആരംഭിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാതെ മാനേജര്‍ കോടതിയെ സമീപിച്ചിരുന്നു. സ്‌കൂള്‍ മാനേജര്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് പാലാട്ട് എയുപി സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികളും അധ്യാപകരും  പ്രവേശിക്കരുതെന്ന് ഹൈക്കോടതി ഉത്തരവിറക്കി.
 
ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് കോഴിക്കോട് ഡിഡിഒ സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ ബിആര്‍സിയിലേക്ക് മാറ്റുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക