പാലക്കാട് ആര്‍എസ്എസ് നേതാവിന്റെ വധത്തില്‍ പത്ത് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. കസബ, സൗത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ്ഡിപി ഐ പ്രവര്‍ത്തകരാണ് കരുതല്‍ തടങ്കലിലായത്. അതേസമയം ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ പ്രതികളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചെന്നാണ് അറിവ്. പ്രതികളെ തിരിച്ചറിയാന്‍ സാധിക്കുന്ന നിരവധി സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.