പാലക്കാട് ഉച്ചത്തില്‍ പാട്ടുവച്ചതിന് സഹോദരനെ അടിച്ചുകൊന്നു

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 2 ഓഗസ്റ്റ് 2022 (11:08 IST)
പാലക്കാട് ഉച്ചത്തില്‍ പാട്ടുവച്ചതിന് സഹോദരനെ അടിച്ചുകൊന്നു. കൊപ്പാത്താണ് സംഭവം. മുളയന്‍കാവ് നടയ്ക്കല്‍ വീട്ടില്‍ സന്‍വര്‍ സാബു ആണ് മരിച്ചത്. 40 വയസായിരുന്നു. സംഭവത്തില്‍ ഇയാളുടെ സഹോദരന്‍ ഷക്കീറിനെ കൊപ്പം പൊലീസ് അറസ്റ്റുചെയ്തു. 
 
വീട്ടില്‍ സന്‍വര്‍ സാബു ഉച്ചത്തില്‍ ഫോണില്‍ പാട്ടിവച്ചിരുന്നു. ഇതിന്റെ സൗണ്ട് കുറയക്കാന്‍ സഹോദരന്‍ ആവശ്യപ്പെടുകയും തുടര്‍ന്നുണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍