കുമ്പിടിയാണത്രെ... കുമ്പിടി; സിപിഎമ്മിലും ബിജെപിയിലും കുമ്പിടിയുടെ വിളയാട്ടം

വ്യാഴം, 1 ഡിസം‌ബര്‍ 2016 (20:09 IST)
ബിജെപിയിൽ നിന്നും രാജിവച്ച് സിപിഎമ്മിൽ ചേര്‍ന്ന ആർഎസ്എസ് പ്രചാരകനും ഹിന്ദു ഐക്യവേദി മുൻ സെക്രട്ടറി പി പത്മകുമാർ വീണ്ടും ബിജെപിയിൽ തിരിച്ചെത്തി. ഇന്ന് തിരുവനന്തപുരത്ത് നടന്ന കെടി ജയകൃഷ്ണൻ അനുസ്മരണ ചടങ്ങിലാണ് തിരിച്ചുപോക്ക് പ്രഖ്യാപിച്ചത്.

ആർഎസ്എസിന്റെ കണ്ണൂർ വിഭാഗം പ്രചാരക്, തിരുവനന്തപുരം, കൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള പത്മകുമാർ കഴിഞ്ഞ ദിവസമാണ് സിപിഎമ്മിൽ ചേർന്നത്.  42 വർഷത്തെ ആർഎസ്എസ് ബന്ധമാണ് താന്‍ അവസാനിപ്പിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

എന്നാൽ സിപിഎമ്മിൽ ചേർന്നത് ശരിയായില്ലെന്ന് തിരഞ്ഞറിഞ്ഞാണ് താൻ വീണ്ടും ബിജെപിയിലെത്താൻ തീരുമാനിച്ചതെന്ന് പത്മകുമാർ പറഞ്ഞു. അതേസമയം, വിഷയത്തില്‍ സിപിഎം നേതാക്കളോ ബിജെപി നേതൃത്വമോ പ്രതികരിച്ചിട്ടില്ല.

വെബ്ദുനിയ വായിക്കുക