അതേസമയം, ഏതു തരത്തിലുള്ള അന്വേഷണവുമായും സഹകരിക്കാന്‍ തയ്യറാണെന്ന് ജയരാജന്‍ കോടതിയില്‍ എഴുതി നല്‍കിയിട്ടുണ്ടെന്നും രണ്ടു തവണ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് വിധേയനായ അദ്ദേഹത്തിനു കേസിനെക്കുറിച്ച് ഒരു തരത്തിലുള്ള ആശങ്ക ഇല്ലെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ വിശ്വന്‍ അറിയിച്ചു.
ജയരാജനു നേരെയുണ്ടായ വധശ്രമത്തിന്റെ പ്രതികാരമായാണ്, 2014 സെപ്തംബര്‍ ഒന്നിന് മനോജ് കൊല്ലപ്പെടാനുണ്ടായ സാഹചര്യം എന്നായിരുന്നു സി ബി ഐയുടെ കണ്ടെത്തല്‍. ഈ കേസിലെ ഒന്നാം പ്രതി വിക്രമനുമായുള്ള അടുപ്പവും ജയരാജനെതിരെ സി ബി ഐ ആയുധമാക്കി.