ഒന്നുകില്‍ പിസി ജോര്‍ജ് അല്ലെങ്കില്‍ മാണി, കേരള കോണ്‍ഗ്രസ് എം പുകയുന്നു
ചൊവ്വ, 24 മാര്‍ച്ച് 2015 (14:32 IST)
സംസ്ഥാനത്ത് ബാര്‍ കോഴ വിവാദത്തില്‍ പെട്ട കെ എം മാണിക്കെതിരെ പരസ്യ നിലപാടുകളുമായി രംഗത്ത് വന്ന് ചീഫ് വിപ്പ് പി സി ജോര്‍ജിനെതിരെ കേരളാ കോണ്‍ഗ്രസ് എമ്മില്‍ പ്രതിഷേധം പുകയുന്നു, ജോര്‍ജിനെ പുറത്താക്കണമെന്ന് പാര്‍ട്ടിയില്‍ ഒരു വിഭാഗം സമ്മര്‍ദാം തുടങ്ങിയതായാണ് വാര്‍ത്തകള്‍.
കഴിഞ്ഞ ദിവസം ജോര്‍ജിന്റെ കോലം യൂത്ത് ഫ്രണ്ട് പ്രവര്‍ത്തകര്‍ പലസ്ഥലത്തും കത്തിച്ചത് ഇതിന്റെ ഭാഗമായാണെന്നാണ് സൂചന. പാര്‍ട്ടിയെ നടുക്കടലില്‍ മുക്കിക്കൊല്ലുന്ന ആളായായിട്ടാണ് ജോര്‍ജിനെ എതിര്‍ചേരി ആരോപിക്കുന്നത്. ബാര്‍ കോഴ വിവാദത്തില്‍ നിയമസഭയ്ക്കകതും ഇനി മുതല്‍ പുറത്തും പ്രതിഷേധം ശക്തമാക്കന്‍ ഇടതുപക്ഷം തീരുമാനിച്ചിരിക്കെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്ന് ചെളിവാരിയെറിയുന്ന ജോര്‍ജിനെ വച്ചുപൊറുപ്പികേണ്ടതില്ലെന്നാണ് മാണി വിഭാഗത്തിന്റെ തീരുമാനം.
എന്നാല്‍ തന്നെ പുറത്താക്കുന്നതിനു മുമ്പ് കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുകൊണ്ടുവന്ന്‍ പാര്‍ട്ടി വിടാനാണ് പിസി ജോര്‍ജിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഴിമതി വിരുദ്ധ സമരവുമായി മുന്നോട്ട് പോകുന്ന വിഎസ്ഡിപിയ്‌ക്കൊപ്പം ചേര്‍ന്ന് സംസ്ഥാന വ്യാപകമായി അഴിമതി വിരുദ്ധ ശൃംഖല തീര്‍ക്കാനുള്ള ശ്രമത്തിലാണ് ജോര്‍ജ്ജെന്ന് അറിയുന്നു. തലസ്ഥാനത്ത് ജോര്‍ജിന്റെ കോലം കത്തിച്ചത് വി എസ് ഡി പി പ്രവര്‍ത്തകര്‍ തടഞ്ഞതും പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ തുടക്കമാണെന്നാണ് സൂചന. അതേസമയം പാര്‍ട്ടി വിട്ടാല്‍ ജോര്‍ജ്ജിന്‍റെ അടുത്ത നടപടി എന്താകുമെന്നതും അവ്യക്തമായി തുടരുന്നു.