വേണ്ടിവന്നാൽ ഇനിയും തോക്കെടുക്കും, ആവശ്യമെങ്കിൽ വെടിയും വെക്കും; തൊഴിലാളികൾക്ക് നേരെ തോക്കു ചൂണ്ടിയതിനെകുറിച്ച് പി സി ജോർജ്

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (16:14 IST)
കോട്ടയം: തന്നെ അക്രമിക്കാൻ വന്നാൽ ഇനിയും തോക്കെടുക്കുമെന്നും ആവശ്യമെങ്കിൽ വെടിവെക്കുമെന്നും പി സി ജോർജ് എം എൽ എ. വെള്ളനാടിയി എസ്റ്റേറ്റ് തൊഴിലാളികൾക്ക് നേരെ തോക്കു ചൂണ്ടിയ കേസി പൊലീസ് കുറ്റപത്രം സമർപ്പിച്ചതിനെ കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പി സി. 
 
സാധാരനക്കാരുടെ പരാതിക്ക് പരിഹാരം കണുന്നതിനാണ് അന്ന് താൻ സംഭവ സ്ഥലത്തെത്തിയത്. തന്നെ അക്രമിക്കാൻ വന്നവരോട് പോടാ എന്ന് പരയുക മാത്രമാണ് ചെയ്തത്. അല്ലാതെ തോക്കെടുത്തിട്ടില്ല. സംഭവിച്ചെതെന്തെന്ന് പൊതുജനങ്ങൾക്കറിയാം. ഈ കേസിന്റെ തുടർ നടപടികൾ കോടതി സ്റ്റേ ചെയ്തതാണ്. ഇപ്പോഴും തന്റെ കയ്യിൽ തോക്കുണ്ട് അതിന് ലൈസൻസുമുണ്ട്, പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടാൻ താൻ ശ്രമിക്കില്ലെന്നും പി സി ജോർജ് വ്യക്തമാക്കി. 
 
2017 ജനുവരി 29ന് ഹാരിസൻ എസ്റ്റേറ്റിനോട് ചേർന്നുള്ള ആറ്റോരം പുറമ്പോക്ക് കോളനിയിലേക്കുള്ള വഴി എസ്റ്റേറ്റ് അധികാരികൾ അടച്ചിരുന്നു.ഇതുമായി ബന്ധപ്പെട്ട വിഷയത്തിൽ സ്ഥലം എം എൽ എ ആയ പി സി ജോർജ്ജ് കോളനി സന്ദർശിച്ചപ്പോൾ തൊഴിലാളികളുമായി വാക്കയറ്റം ഉണ്ടാവുകയും തോക്കെടുക്കുകയുമായിരുന്നു. തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തൽ അസഭ്യം പറയൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് പി സി ജോർജിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍