തൃശൂർ എരുമപ്പെട്ടിയില്‍ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. കൂട്ടിപ്പറമ്പില്‍ സുരേഷ്, ഭാര്യ ധന്യ, മക്കളായ വൈശാലി, വൈഗ എന്നിവരെയാണ് വീടിന്റെ പരിസരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുതരമായി പരുക്കേറ്റ മൂത്തകുട്ടി വൈഷ്ണവിയെ നാട്ടുകാർ രക്ഷിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.