സംസ്ഥാനത്ത് അവയവദാനത്തിനു ഒരുതരത്തിലുള്ള തടസങ്ങളുമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. അങ്ങേയറ്റം ആവശ്യമായ നിബന്ധനകൾ മാത്രമേ ഇക്കാര്യത്തിൽ സർക്കാർ മുന്നോട്ടു വച്ചിട്ടുള്ളൂ. മസ്തിഷ്ക മരണം സർക്കാർ ഡോക്ടർ ഉറപ്പുവരുത്തുന്നതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.