കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ പട്ടയം നല്‌കുന്നത്‌ ഔദാര്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ചാണ്ടി

ബുധന്‍, 5 ഓഗസ്റ്റ് 2015 (19:42 IST)
കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ പട്ടയം നല്‌കുന്നത്‌ ഔദാര്യമായി കണക്കാക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി. മന്ത്രിസഭായോഗത്തിന് ശേഷം മാധ്യമങ്ങളോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി മലയോര മേഖലയില്‍ വസിക്കുന്ന കര്‍ഷകര്‍ക്ക്‌ സര്‍ക്കാര്‍ പട്ടയം നല്‌കുന്നത്‌ ഔദാര്യമായി കണക്കാക്കാന്‍ കഴിയില്ല. എന്നാല്‍, പുതിയതായി ഒരാള്‍ക്കു പട്ടയം ലഭിച്ചാല്‍ അതു സര്‍ക്കാര്‍ നല്‌കുന്ന സൌജന്യമാണ്‌ അദ്ദേഹം പറഞ്ഞു.

വിവാദങ്ങളെ തുടര്‍ന്നാണു ഭൂമി പതിവുചട്ട ഭേദഗതി വിജ്ഞാപനം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്നും ഇക്കാര്യത്തില്‍ റവന്യുമന്ത്രി പറഞ്ഞതിനപ്പുറം തനിക്ക്‌ ഒന്നും പറയാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പിഎസ്‌സിയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ധനമന്ത്രി മുന്‍കൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക