ഉളുപ്പുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്ന് പിണറായി വിജയന്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍.മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കാന്‍ സോളാര്‍ കമ്മീഷന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഉളുപ്പുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി രാജിവെക്കണം പിണറായി പറഞ്ഞു.
കോഴിക്കോട് എന്‍ജിഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ശുചിത്വം കേരളം പരിപാടി ഉദ്ഘാടനം ചെയ്തശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പിണറായി. മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണം. മുഖ്യമന്ത്രി രാജിവെക്കണമെന്ന് പറയാനുള്ള ആര്‍ജ്ജവം കോണ്‍ഗ്രസ് കാണിക്കണം പിണറായി കൂട്ടിചേര്‍ത്തു.