കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്ക് പരാതി നൽകി. കെപിസിസി പ്രസിഡന്റ് വിഎം സുധീരന്റെ നിലപാടുകള്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുമെന്നും, സുധീരന്റെ നിലപാടുകള്‍ സര്‍ക്കാരിന് തലവേദന സൃഷ്‌ടിക്കുകയാണെന്നുമാണ് ഇരുവരും രാഹുൽ ഗാന്ധിയോട് പറഞ്ഞത്.
സുധീരന്റെ നിലപാടുകള്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ശക്തമായി ബാധിക്കുന്നുണ്ട്. ഐക്യമില്ലാതെയൈാണ് പാർട്ടിയും സർക്കാരും മുന്നോട്ട് പോവുന്നത്. മദ്യനയം അടക്കമുള്ള വിഷയങ്ങളിൽ സുധീരനിൽ നിന്ന് പിന്തുണ കിട്ടുന്നുമില്ല, സമവായ സാദ്ധ്യതകൾ പോലും തള്ളുന്ന നിലപാടാണ് കെപിസിസി പ്രസിഡന്റ് തുടരുന്നതെന്നും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും രാഹൂലിനെ അറിയിച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിക്കുണ്ടായ അനുകൂല സാഹചര്യം മാറുകയാണ്. മദ്യനയത്തിൽ കടുംപിടിത്തങ്ങൾ തുടരുന്ന നിലപാട് സുധീരൻ മാറ്റിയില്ലെങ്കിൽ വീഴ്ച സംഭവിക്കും. വിഷയത്തില്‍ പ്രായോഗിക മാറ്റങ്ങള്‍ക്ക് സര്‍ക്കാര്‍ തയാറാണെങ്കിലും സുധീരന്‍ അതിനെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. സുധീരന്‍ നിലപാടുകള്‍ തിരുത്തി മുന്നോട്ട് പോയില്ലെങ്കില്‍ പാർട്ടിക്ക് കനത്ത തിരിച്ചടിയാവും നേരിടേണ്ടി വരികയെന്നും ഉമ്മൻചാണ്ടിയും ചെന്നിത്തലയും രാഹുലിനെ അറിയിച്ചു.