ഉമ്മന്‍ചാണ്ടി - രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച; രാഷ്ട്രീയ സാഹചര്യം അറിയിച്ചു
സംഘടന തെരഞ്ഞെടുപ്പും കേരളത്തിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്താനും പങ്കുവെക്കുവാനും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
സംഘടന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നേതാക്കളുമായുളള രാഹുല്‍ ഗാന്ധിയുടെ ആശയവിനിമയത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യം മുഖ്യമന്ത്രി മുകുള്‍ വാസ്നിക്കിനെ മുഖ്യമന്ത്രി ധരിപ്പിച്ചു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. ദേശീയ ഗെയിംസിന്റെ സമാപനച്ചടങ്ങില്‍ മുഖ്യാതിഥിയായി രാഷ്ട്രപതിയെ ക്ഷണിക്കുന്നതിനായിരുന്നു കൂടിക്കാഴ്ച.