പദ്ധതി നടത്തിപ്പിന് അദാനി ഗ്രൂപ്പിനെ കൊണ്ടുവന്നത് ഇടതുമുന്നണി സര്‍ക്കാരാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിഴിഞ്ഞം പദ്ധതിയുടെ മറവില്‍ സ്ഥലക്കച്ചവടം നടത്തുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ലെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അദാനി ഗ്രൂപ്പിനെ അംഗീകരിച്ചുകൊണ്ട് ഇടതുമുന്നണി സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 600 കോടിയില്‍ താഴെമാത്രം വിലവരുന്ന ഭൂമിയാണ് വിഴിഞ്ഞം പദ്ധതിക്കുവേണ്ടി ഏറ്റെടുത്ത് നല്‍കുന്നത്. പ്രതിപക്ഷത്തിന്റെ ആരോപണത്തില്‍ കഴമ്പില്ല ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
വിവാദമുണ്ടാക്കി യു.ഡി.എഫിനെ ഒതുക്കാമെന്ന് ആരെങ്കിലും വിചാരിച്ചാല്‍ നടക്കില്ല ഉമ്മന്‍ചാണ്ടി പറഞ്നു. വിഴിഞ്ഞം പദ്ധതിയുടെ ചെലവിനെക്കാളും കൂടിയ തുകയുടെ അഴിമതി നടന്നു എന്നാണ് പ്രതിപക്ഷത്തിന്റെ ഇപ്പോഴത്തെ ആരോപണം. വിവാദങ്ങളുണ്ടാക്കി വികസന പദ്ധതികളുടെ നടത്തിപ്പ് വൈകിപ്പിക്കാനാണ് അവരുടെ ശ്രമം. എന്നാല്‍ അതിന് സര്‍ക്കാര്‍ ആരെയും അനുവദിക്കില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.