ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പൂര്‍ണ ബോധ്യമുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തനിക്ക് ഒരു ആശങ്കയുമില്ല. ഇതിലും നൂറിരട്ടി ശക്തിയോടെ താന്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു. സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കണമെന്നും ടേംസ് ഓഫ് റഫറന്‍സിലാണോ കണ്ടെത്തലുകള്‍ എന്ന കാര്യം വ്യക്തമാക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു.
അതേസമയം , സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂട്ടമായി എല്ലാവരുടെയും പേരില്‍ കേസെടുക്കുന്നത് അസാധാരണമായ നടപടിയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത് പുറത്തുവിട്ടത് രാഷ്ട്രീയ പ്രേരിത നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.