കണ്‍സ്യൂമര്‍ഫെഡ് അഴിമതി: പ്രതാപന്റെ കത്ത് ലഭിച്ചിട്ടില്ലെന്ന് ഉമ്മന്‍ചാണ്ടി
കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസ് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടു ടിഎന്‍ പ്രതാപന് എംഎല്‍എയുടെ കത്ത് തനിക്കു ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കത്തിനെക്കുറിച്ച് തനിക്കറിയില്ല. കത്തിക്കുനെറിച്ചു പ്രതാപനോട് തന്നെ ചോദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നേരത്തെ കണ്‍സ്യൂമര്‍ഫെഡിലെ അഴിമതി സ്ഥിരീകരിക്കുന്നതാണ് സതീശന് പാച്ചേനിയുടെ റിപ്പോര്‍ട്ടെന്ന് ടി എന്‍ പ്രതാപന് പറഞ്ഞിരുന്നു. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ടി.എന്‍. പ്രതാപന് എം.എല്‍.എ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കത്തു നല്‍കിയിരുന്നു. അന്തര്‍ സംസ്ഥാന ബന്ധമുള്ളതിനാല്‍ തന്നെ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും കത്തില്‍ പ്രതാപന് ആവശ്യപ്പെട്ടിട്ടുണ്ട്.