ബാലികയെ പീഡിപ്പിച്ച വൃദ്ധന്‍ പിടിയില്‍

ബുധന്‍, 30 ജൂലൈ 2014 (13:28 IST)
ബാലികയെ പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് 67 കാരനായ വൃദ്ധനെ പൊലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി പുനത്തിക്കണ്ടി ബാലനാണ് അറസ്റ്റിലായത്. വടകരയിലാണ് സംഭവം. 
 
കഴിഞ്ഞ ദിവസം ഏഴു വയസുകാരിയായ ബാലികയെ  പീഡിപ്പിച്ചതായി ലഭിച്ച പരാതിയെ തുടര്‍ന്നാണ് ഇയാളെ പിടികൂടിയത്.
 
അയല്‍വാസിയായ കുട്ടിയെ ആളില്ലാത്ത സമയത്ത് സ്വന്തം വീട്ടില്‍ വച്ചാണ് പ്രതി പീഡിപ്പിച്ചതെന്ന് വടകര പൊലീസ് പറഞ്ഞു. പ്രതിയെ അടുത്ത ദിവസം കോടതിയില്‍ ഹാജരാക്കും. 

വെബ്ദുനിയ വായിക്കുക