ബിജെപി സംസ്ഥാന ഘടകത്തില്‍ വിഭാഗീയത രൂക്ഷം; കണ്ണൂരിലെ ആക്രമണങ്ങളില്‍ ചര്‍ച്ചയ്‌ക്ക് തയാര്‍, ജയരാജന്റെ രാജി നല്ല കീഴ്‍‌‌വഴക്കം - ഒ രാജഗോപാല്‍

ശനി, 15 ഒക്‌ടോബര്‍ 2016 (19:35 IST)
ബിജെപി സംസ്ഥാന ഘടകത്തില്‍ വിഭാഗീയതയുണ്ടെന്ന് തുറന്നു പറഞ്ഞ് ഒ രാജഗോപാല്‍ എംഎല്‍എ. പാര്‍ട്ടിയിലെ വിഭാഗീയത നഷ്‌ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്. താന്‍ ഇരുപക്ഷത്തിന്റെയും ഒപ്പമില്ല. വിഭാഗീയതയില്‍ ദു:ഖമുണ്ടെന്നും ബിജെപി നേതാവ് വ്യക്തമാക്കി.

ഇപി ജയരാജന്റെ രാജി നല്ല കീഴ്‍‌‌വഴക്കം എന്ന നിലയില്‍ പ്രധാന്യമുള്ള കാര്യമാണ്. എന്നാല്‍ ഇത് മാതൃക കാട്ടാനുള്ളതാണെന്ന് പറയാന്‍ സാധിക്കില്ല. ഗത്യന്തരമില്ലാതെയാണ് അദ്ദേഹം രാജി സമര്‍പ്പിച്ചതെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

കണ്ണൂരിലെ അക്രമസംഭവങ്ങളിൽ ചര്‍ച്ചയ്‌ക്ക് മുന്‍കയ്യെടുക്കേണ്ടത് ഭരണകക്ഷിയാണ്. മുഖ്യമന്ത്രി പിണാറായി വിജയന്റെ മണ്ഡലത്തിൽ കൊലപാതകങ്ങൾ ആവർത്തിക്കുകയാണ്. ബിജെപിയും സംഘപരിവാറും കണ്ണൂരിലെ പ്രശ്‌നങ്ങള്‍ക്ക് ചര്‍ച്ചയ്‌ക്ക് തയാറാണെന്നും മനോരമ ന്യൂസിന്റെ ‘നേരേ ചൊവ്വേ’യില്‍ ഒ രാജഗോപാല്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക