ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്നു നാടുകടത്താന്‍ നിക്കം തുടങ്ങി
നഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പുകേസിലെ പ്രതി ഉതുപ്പ് വര്‍ഗീസിനെ യുഎഇയില്‍ നിന്നു നാടുകടത്താനുള്ള ശ്രമം സിബിഐ തുടങ്ങി. യുഎഇയും ഇന്ത്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതില്‍ കാലതാമസം വരുന്നതിനാലാണ് ഉതുപ്പിനെ നാടുകടത്താന്‍ തീരുമാനിച്ചത്. ഈ മാസം അവസാനം അബുദാബിയില്‍ നിന്നും കൊച്ചിയിലേക്കു ഉതുപ്പിനെ നാടുകടത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്. കൊച്ചി വിമാനത്താവളത്തില്‍ എത്തുന്ന ഉതുപ്പിനെ സിബിഐ അറസ്റ്റ് ചെയ്യും.