സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോൾ 91 സീറ്റായിരുന്നു. ഇപ്പോഴത് 93 സീറ്റായി. ജനവിശ്വാസം കൂടിയതിനുള്ള തെളിവാണ് അതെന്നും മുഖ്യമന്ത്രി പറഞ്ഞു.നിയമസഭയിൽ അവിശ്വാസം അവതരിപ്പിക്കുന്ന സമയത്ത് ദില്ലിയിൽ നേതാക്കൾക്കെതിരെ അവിശ്വാസ ചർച്ചയാണ്. എന്തുകൊണ്ടാണ് ഇത്രയും പാരമ്പര്യമുള്ള പാർട്ടിക്ക് നേതാവില്ലാത്ത അവസ്ഥയായി പോയതെന്നും മുഖ്യമന്ത്രി ചോദിച്ചു.
അയോധ്യവിഷയത്തിലടക്കം ബിജെപിക്കെതിരെ മിണ്ടാൻ കോൺഗ്രസിനായില്ല. നല്ല നല്ല വാഗ്ജാനവുമായി ബിജെപി എപ്പോ വരുമെന്ന് കാത്തിരിക്കുന്ന നേതാക്കളാണ് കോൺഗ്രസിലുള്ളത്. ഇത്രമേൽ അധപതിച്ച പാർട്ടിയെ കേരളത്തിലെ ജനങ്ങൾ എങ്ങനെ വിശ്വസിക്കും. ഈ അവസ്ഥയാണ് കോൺഗ്രസിനെ അവിശ്വാസപ്രമേയത്തിന് പ്രേരിപ്പിക്കുന്നതെന്നും കാൽചുവട്ടിലെ മണ് ഒലിച്ചുപോകുന്നത് കോൺഗ്രസ് നേതാക്കൾ മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.