ചാരക്കേസ് മുഴുവനും അന്വേഷിച്ച് കണ്ടെത്തിയപോലെയാണ് സെൻകുമാർ സംസാരിക്കുന്നത് :സെന്‍കുമാറിന് മറുപടിയുമായി നമ്പി നാരായണൻ

ശനി, 26 ജനുവരി 2019 (13:48 IST)
തിരുവനന്തപുരം: തനിക്ക് പത്മവിഭൂഷണ്‍ നല്‍കിയതിനെ വിമര്‍ശിച്ച് രംഗത്തെത്തിയ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന് മറുപടിയുമായി ഐ എസ് ആർ ഒ മുൻ ശാാത്രജ്ഞൻ നമ്പി നാരായണന്‍. താൻ നാൽകിയ ഒരു കോടി രൂപയുടെ നഷ്ടപരിഹാരക്കേസിൽ പ്രതിയാണ് സെൻകുമാർ എന്ന് നമ്പി നാരായണൻ  പറഞ്ഞു.
 
ചാരാക്കേസ് മുഴുവൻ അന്വേഷിച്ച് കണ്ടെത്തിയ പോലെയാണ് സെൻകുമാർ സംസാരിക്കുന്നത്. ഗോവിന്ദ ചാമിയെയും മറിയം റഷീദയെയും തന്നെയും തമ്മില്‍ താരത്മ്യം ചെയ്യുന്നത് സെന്‍കുമാറിന്റെ സംസ്‌കാരം. അതിനെതിരെ താന്‍ പ്രതികരിക്കുന്നില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.
 
ആരുടെ ഏജന്റാായിട്ടാണ് സെൻകൂമാർ സാംസാരിക്കുന്നാത് എന്ന് മനസിലാകുന്നില്ല. അദ്ദേഹത്തിന് അറിയാവുന്ന കാര്യങ്ങൾ സുപ്രീം കോതിയുടെ കമ്മറ്റിയിൽ പറയാട്ടെ എന്നും  നമ്പി നാരായണൻ പറഞ്ഞു. വാർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ചരക്കേസിൽ നമ്പി നാരായണന് നീതി ലഭിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍