ആദ്യദിനമായ ഇന്ന് മൂന്നാർ കൈയേറ്റ ഭൂമി ഒഴിപ്പിക്കൽ, എം എം മണിയുടെ സ്ത്രീവിരുദ്ധ പരാമർശം ഇവയെല്ലാം ആയുധമാക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. ചോദ്യത്തര വേള മുതൽ തുടങ്ങുന്ന പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങൾ ട്രഷറി ബഞ്ച് എങ്ങിനെ പ്രതിരോധിക്കുമെന്ന ആശങ്കയും രാഷ്ട്രീയ കേരളത്തിനുണ്ട്.
ജൂൺ എട്ടു വരെയായി 32 ദിവസം നീളുന്നതാണ് 14ആം നിയമസഭയുടെ അഞ്ചാം സമ്മേളനം. 2017-‘-18 വർഷത്തെ ബജറ്റ് പാസ്സാക്കലാണ് സമ്മേളനത്തിന്റെ പ്രധാന ലക്ഷ്യം. സഭയെ പ്രക്ഷുബ്ദ്ധമാക്കാനുള്ളതെല്ലാം പ്രതിപക്ഷത്തിന്റെ കൈയ്യിൽ ഉണ്ട്. ജിഷ്ണുകേസില്‍ മാതാവ് മഹിജയും കുടുംബവും നടത്തിയ സമരം, മന്ത്രി എ കെ ശശീന്ദ്രന്റെ രാജി, ടി പി സെൻകുമാറിന്റെ കേസ് ഇതെല്ലാം സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്ന് ഉറപ്പാണ്.