കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ, കൊല്ലുമെന്ന് സുഹൃത്തിന് സന്ദേശം, ഒറ്റ കുത്തിന് നിഥിനയുടെ വോക്കൽ കോഡ് അറ്റു: റിമാൻഡ് റിപ്പോർട്ട്

ഞായര്‍, 3 ഒക്‌ടോബര്‍ 2021 (08:40 IST)
പാലാ സെന്റ് തോമസ് കോളേജ് വിദ്യാർത്ഥിനി നിഥിന മോളുടെ കൊലപാതക പ്രതി കൃത്യമായി ആസൂത്രണം ചെയ്‌ത് നടപ്പിലാക്കിയതാണെന്ന് പോലീസ് റിമാൻ‌ഡ് റിപ്പോർട്ട്. നിഥിനയെ കൊല്ലുമെന്ന് പ്രതി അഭിഷേക് ബൈജു സുഹൃത്തിന് സന്ദേശമയച്ചിരുന്നതായും പോലീസ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
 
സ്വയം മുറിവേൽപ്പിച്ച് നിഥിനയെ ഭയപ്പെടുത്താനാണ് കത്തി കോളേജിലേക്ക് കൊണ്ടുവന്നതെന്നായിരുന്നു പ്രതി പോലീസിന് നൽകിയ മൊഴി. എന്നാൽ കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകമെന്ന് വിശദീകരിച്ചാണ് പോലീസിന്റെ റിമാൻ റിപ്പോർട്ട്. എങ്ങനെ കൊലപ്പെടുത്താമെന്ന് പ്രതി പരിശീലനം നടത്തിയതായി സംശയമുണ്ടെന്നും പോലീസ് പറയുന്നു.
 
പ്രതിയുടെ ഒറ്റ കുത്തിൽ തന്നെ നിഥിനയുടെ വോക്കൽ കോഡ് അറ്റുപോയിരുന്നു.ഒറ്റ വെട്ടിൽ തന്നെ മരണം ഉറപ്പ് വരുത്തിയിരുന്നു. അതേസമയം കൊലപാതകത്തിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചതായി സൂചനയില്ല. അതേസമയം അഭിഷേക് സന്ദേശമയച്ചയാളെ ഇന്ന് പോലീസ് ചോദ്യം ചെയ്‌തേക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍