നിലമ്പൂര്‍ ആഡ്യന്‍പാറക്ക് സമീപം വീണ്ടും ഉരുള്‍പൊട്ടല്‍

തിങ്കള്‍, 13 ഓഗസ്റ്റ് 2018 (16:41 IST)
നിലമ്പൂർ: നിലമ്പൂര്‍ ആഡ്യന്‍പാറ മിനി ജലവൈദ്യുതി പദ്ധതി പ്രദേശത്തിനടുത്ത് പന്തീരായിരം വനത്തില്‍ തേന്‍മലക്ക് സമീപം വീണ്ടും ഉരുള്‍പൊട്ടല്‍. തിങ്കളാഴ്ച ഉച്ചയോടെയാണ് ഉരുൾപൊട്ടൽ ഉണ്ടായായത്. പ്രദേശത്തു നിന്നും വലിയ സബ്ദം കേട്ടതോടെയണ് ഉരുള്‍പൊട്ടല്‍ ഉണ്ടായതായി നാട്ടുകാര്‍ അറിഞ്ഞത്.
 
ഇതിനെ തുടർന്ന് മതില്‍മൂല എസ് സി കോളനിയിലൂടെ മലവെള്ളപാച്ചില്‍ ഉണ്ടായി. കാഞ്ഞിരപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. പ്രദേശത്തുള്ളവരെ നേരത്തെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയതിനാല്‍ ആളപായം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ഥലത്ത് മഴ ഇപ്പോഴും തുടരുകയാണ്. 

ഫോട്ടോ ക്രഡിറ്റ്സ്: ദേശാഭിമാനി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍