വീടാക്രമിച്ച സംഭവത്തിൽ സിപിഎമ്മിന് പങ്കില്ല: വിഎസ്
എൻകെ പ്രേമചന്ദ്രൻ എംപിയുടെ വീടാക്രമിച്ച സംഭവത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍.
ഈ വിഷയത്തില്‍ പാർട്ടി മറുപടി പറയണമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അസംബന്ധമാണ്. കുറ്റവാളികളെ കണ്ടുപിടിക്കേണ്ട ചുമതല സർക്കാരിനാണെന്നും സംഭവത്തിൽ അന്വേഷണം നടത്തട്ടയെന്നും വിഎസ് പറഞ്ഞു.