കണിമംഗലം കവര്‍ച്ച കൊലപാതകം: അയല്‍വാസികള്‍ പിടിയില്‍

വെള്ളി, 21 നവം‌ബര്‍ 2014 (11:26 IST)
കണിമംഗലത്ത്  ദമ്പതികളെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസിലെ  പ്രതികള്‍ പിടിയില്‍. കവര്‍ച്ച ശ്രമത്തിനിടെ വീട്ടിലെ ഗൃഹനാഥന്‍ വിന്‍സന്റ് കൊല്ലപ്പെട്ടിരുന്നു.

ഇവരുടെ അയല്‍വാസികള്‍ ഉള്‍പ്പടെയുള്ള നാലു പേരാണ് പിടിയിലായത്.
ഷൈനി (37), അവരുടെ പതിനേഴുവയസുള്ള മകന്‍, പതിനാറു വയസുള്ള കൂട്ടുകാരന്‍, യുവതിയുടെ കാമുകന്‍  മനോജ് (35) എന്നിവരെയാണ് പൊലീസ്  പിടികൂടിയത്. ഇവരില്‍ നിന്ന് പൊലീസ്  മോഷണ മുതലുകല്‍ കണ്ടെടുത്തു.യുവതിയാണ്  കവര്‍ച്ച ആസൂത്രണം ചെയ്തതെന്നാണ് സൂചന.

വൃദ്ധ ദമ്പതികളെ കെട്ടിയിടാന്‍ ഉപയോഗിച്ച കയറും വായ് മൂടിക്കെട്ടാന്‍ ഉപയോഗിച്ച പ്ളാസ്റ്ററും  വാങ്ങിയ കടക്കാരനില്‍ നിന്ന്  പൊലീസിന് ലഭിച്ച രഹസ്യ വിവരമാണ് പ്രതികളെ പിടികൂടാന്‍  സഹായിച്ചത്. ​

ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. മുഖമൂടി ധരിച്ചെത്തിയ നാലംഗ സംഘം വൃദ്ധ ദമ്പതികളെ ആക്രമിച്ച് കീഴക്കിയ ശേഷം സ്വര്‍ണവും പണവും മോഷ്ടിക്കുകയായിരുന്നു. അക്രമണത്തില്‍ വിന്‍സെന്റിന്റെ ഭാര്യ ലില്ലിയ്ക്കും പരിക്കേറ്റിരുന്നു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക